അധ്യാപികയുടെ സസ്പെൻ: റിപ്പോർട്ട് തേടി
1537664
Saturday, March 29, 2025 6:20 AM IST
കൊട്ടാരക്കര : പിഎസ് സി വഴി പാർട് ടൈം ലാംഗ്വേജ് ടീച്ചറായി (സംസ്കൃതം) ജോലിയിൽ പ്രവേശിച്ച അധ്യാപികക്ക് ഫുൾ ടൈം ആനുകൂല്യങ്ങൾ അനുവദിക്കാത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സസ്പെന്റ് ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കൊല്ലം ഡി ഇ ഒയിൽ നിന്നും റിപ്പോർട്ട് തേടി.
കമ്മീഷൻ അംഗം വി. ഗീതയുടെതാണ് ഉത്തരവ്. റിപ്പോർട്ട് നാലാഴ്ചക്കകം ഡി ഇ ഒ സമർപ്പിക്കണം. തനിക്കൊപ്പം സർവീസിൽ കയറിയ എല്ലാവർക്കും ഫുൾ ടൈം ബെനിഫിറ്റ് നൽകിയിട്ടുണ്ടെന്ന് അദ്ധ്യാപിക പരാതിപെട്ടിരിക്കുന്നത്. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.