മാലിന്യമുക്ത നവകേരളം: രണ്ടാംഘട്ട വാർഡ് തല ശുചിത്വ പ്രഖ്യാപനം നടത്തി
1537663
Saturday, March 29, 2025 6:14 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി രണ്ടാംഘട്ട വാർഡ് തല ശുചിത്വ പ്രഖ്യാപനം നടത്തി. കുളത്തൂപ്പുഴ ടൗൺ വാർഡിൽ വനം മ്യൂസിയത്തിൽ നടത്തിയ ശുചിത്വ പ്രഖ്യാപന സദസ് അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു.
കുളത്തൂപ്പുഴ ടൗൺ വാർഡിനെ സമ്പൂർണ്ണ ശുചിത്വ പരിപാലന വാർഡായി തെരഞ്ഞെടുത്തിരിക്കുന്നത് നിരത്തുകളിൽ നിന്നും മാലിന്യം ഒഴിവാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പ്രഖ്യാപനം നടത്താൻ വേണ്ടി ടൗൺ വാർഡിനെ തെരഞ്ഞെടുത്തത്.വാർഡിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും കവലകളിലും സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കാൻ പ്രത്യേക ഇടങ്ങൾ സജ്ജമാക്കി.
ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ,ആരോഗ്യ പവർത്തകർ തുടങ്ങിയവർ പദ്ധതിയിൽ പങ്കാളിയായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി നേതൃത്വം നൽകി.