കൊല്ലം രൂപതയിൽ ലഹരിക്കെതിരേ വിമോചന ദീപം തെളിയിക്കും
1537661
Saturday, March 29, 2025 6:14 AM IST
ചവറ : ലഹരി വിപത്തിനെതിരെ പൊതു സമൂഹത്തെ ജാഗരൂകരാകുന്നതിനായി 30 ന് വൈകുന്നേരം 6.30 ന് കൊല്ലം രൂപതയിലെ എല്ലാ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ലഹരിവിമോചന ദീപം തെളിയിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. ലഹരി ആസക്തിയുടെ അന്ധകാരത്തിൽ നിന്നും ജീവന്റെ പ്രകാശത്തിലേക്ക് എന്ന സന്ദേശത്തിലുടെ കൊല്ലം രൂപത ലഹരി വിരുദ്ധ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. രൂപതാതല ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിക്കും.
ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും ബിഷപിന്റെ ഇടയലേഖനം വായിക്കുന്നതൊടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ, വിവിധ ബോധവൽക്കരണ കലാപരിപാടികൾ, ലഹരിവിരുദ്ധ കുടുംബ കൂട്ടായ്മ തുടങ്ങിയവ സംഘടിപ്പിക്കുമെന്നു സമിതി രൂപതാ ഡയറക്ടർ ഫാ.മിൽട്ടൺ ജോർജും പ്രസിഡന്റ് യോഹന്നാൻ ആന്റണിയും അറിയിച്ചു.