ആദരവ് 2024- 25
1537658
Saturday, March 29, 2025 6:14 AM IST
കൊല്ലം: കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ 29 ന് മൂന്നിന് കർമ്മല റാണി ട്രെയിനിംഗ് കോളജിൽ യാത്രയയപ്പ് നൽകും. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സന്തോഷ് കുമാർ. ഡി. അധ്യക്ഷത വഹിക്കും. കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ്, മിൽട്ടൺ സ്റ്റീഫൻ, സാലറ്റ് റീത്ത, ഷൈൻ കൊടുവിള, റ്റൈസ് ബാബു, ഡോംസൺ ഏലിയാസ് എന്നിവർ പ്രസംഗിക്കും.