മോഷ്ടാവ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ
1537657
Saturday, March 29, 2025 6:14 AM IST
കൊല്ലം: നിരവധി മോഷണ കേസുകളിൽ പ്രതിയായ പതിവ് കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, തൃക്കരുവ വില്ലേജിൽ പ്രാക്കുളം ചേരിയിൽ ആലുനിന്നവീട്ടിൽ സുദർശനൻ മകൻ കൊച്ചുണ്ണിയെന്ന് വിളിക്കുന്ന വിശാഖ് (26) ആണ് തടവിലായത്.
2017 മുതൽ അഞ്ചാലൂംമൂട്, കിളികൊല്ലൂർ, ശാസ്താകോട്ട പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള പതിമൂന്ന് ക്രിമിനൽ കേസുകളിൽ വിശാഖ് പ്രതിയാണ്. അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനിൽ മോഷണവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമടക്കം എട്ട് കേസുകളിലും വിശാഖ് പ്രതിയാണ്.
കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വിശാഖിനെതിരെ മൂന്നു കേസുകളും ശാസ്താകോട്ട പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും ഉണ്ട്. പോക്സോ കേസിൽ ഇയാൾ ഒരു വർഷം ശിക്ഷിക്കപ്പെട്ടുണ്ട്.