സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം
1537656
Saturday, March 29, 2025 6:14 AM IST
പുനലൂർ: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ ആർജ്ജിച്ച കഴിവുകളും പഠന നേട്ടങ്ങളും രക്ഷിതാക്കളുമായും സമൂഹവുമായും പങ്കുവയ്ക്കുന്ന നേർക്കാഴ്ച ഒരുക്കുന്നതായിരുന്നു സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പഠനോത്സവം നഗരസഭ ചെയർപേഴ്സൺ പുഷ്പലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജി ആന്റണി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹെഡ്മിസ്ട്രസ് പുഷ്പമ്മ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുജ വർഗീസ്, എംപി ടിഎ പ്രസിഡന്റ് ബീമ ഷെഫീഖ്, സിസ്റ്റർ ജെസി തോമസ് എന്നിവർ പ്രസംഗിച്ചു. മലയാളം അധ്യാപിക സിസ്റ്റർ ഐറിൻ എഴുതിയ പഠനോത്സവ ഗാനം വിദ്യാർഥികൾ ആലപിച്ചതോടെയാണ് അറിവുത്സവ പരിപാടികൾക്ക് തുടക്കമായത്.