ഗതാഗത നിയന്ത്രണം
1537655
Saturday, March 29, 2025 6:14 AM IST
കൊട്ടാരക്കര: എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ എഴുകോൺ മാടൻകാവ് ക്ഷേത്രം, കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം, ചീരങ്കാവ് ഭദ്രകാളി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ ഉത്സവ കെട്ടുകാഴ്ചയോടനുബന്ധിച്ച് 31ന് വൈകുന്നേരംമൂന്ന് മുതൽ രാത്രി ഒൻപതു വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കൊല്ലത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ - ചീരങ്കാവിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പേഴൂർക്കോണം മണ്ണൂർ കാവ് കോട്ടായിക്കോണം ജംഗ്ഷൻ വഴി പോകേണ്ടതും, കൊട്ടാരക്കരയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ തിരിഞ്ഞ് നീലേശ്വരം, അമ്പലത്തുംകാല, മുക്കണ്ടം, കരീപ്ര വഴി ആറുമുറിക്കടയിൽ എത്തി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതും,
കെഎസ് ആർ ടി സി, മറ്റ് ഇതര വാഹനങ്ങൾ അമ്പലത്തംകാല പടിഞ്ഞാറ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുക്കണ്ടം ചൊവ്വള്ളൂർ വഴി ആറുമുറിക്കടയിൽ എത്തി കൊല്ലത്തേക്ക് പോകണം.