പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിക്ക് വധ ഭീഷണി; രണ്ടു പേർ അറസ്റ്റിൽ
1537652
Saturday, March 29, 2025 6:08 AM IST
കുളത്തൂപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ച സ്കൂൾ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കുളത്തൂപ്പുഴ നെടുവന്നൂർ കടവ് ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (21 ) സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെടുവന്നൂർ കടവ് മഹേഷ് ഭവനിൽ മഹേഷ് ( 26 )എന്നിവരെയാണ് പോസ്കോ നിയമപ്രകാരം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീജിത്തിന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നു. ഏതാനും ദിവസം മുൻപ് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാതാവ് കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് തുടർന്ന് ശ്രീജിത്തിനെ താക്കീത് നൽകി വിട്ടയച്ചിരുന്നു. കഴിഞ്ഞ ദവസം മാതാവിനൊപ്പമെത്തിയ പെൺകുട്ടിയെ മഹേഷിനോപ്പം ഉണ്ടായിരുന്ന ശ്രീജിത്ത് ടൗണിൽ ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർതമ്മിൽ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ പോലിസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് എത്തി ഇരു കൂട്ടരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും എത്തിയ ഓട്ടോയിൽ നിന്നും കുപ്പിയിൽ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോൾ പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ്് ചെയ്തു.