ഗാന്ധിഭവന് സ്കൂൾ് വാര്‍ഷികം ഇന്ന്
1537651
Saturday, March 29, 2025 6:08 AM IST
പത്തനാപുരം: ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഗാന്ധിഭവൻ നടത്തുന്ന സ്പെഷ്യല്‍ സ്കൂളിന്റെ വാര്‍ഷികം ഇന്ന് 2 ന് ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. പി.റ്റി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.കെ. ഹരികുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
ഗാന്ധിഭവന് മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്, സി ഡബ്ല്യു സി ചെയര്മാന് സനില്‍ കെ. വെള്ളിമണ്‍, സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. ജോര്‍ജ്ജ് ജോഷ്വാ, മെമ്പര്‍ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാര്‍, കൊല്ലം ഡിഎം ഒ ഡോ. എ. അനിത, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി. അജിതകുമാരി,
പത്തനാപുരം സിഡിപിഒ എസ്.റാണി, ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, മാനേജര്‍ കെ.ആര്. സുധ, പിടിഎം എ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന് നായര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. കുട്ടുകളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളുംതുടർന്ന് നടക്കും.