നെഹ്റു പാർക്ക് കൈമാറിയ നടപടി പിൻവലിക്കണം: കോൺഗ്രസ്
1537650
Saturday, March 29, 2025 6:08 AM IST
കൊല്ലം: നെഹ്റു പാർക്കും അതിനുള്ളിലെ ഭൂമിയും തുച്ഛമായ വാടകയ്ക്ക് നൽകിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാനുള്ള ധനകാര്യ സ്ഥിര സമിതിയുടെ തീരുമാനം അട്ടിമറിച്ച് മൂന്ന് വർഷ കാലത്തേക്ക് നെഹ്റു പാർക്ക് വാടകയ്ക്ക് നൽകിയതിന്റെ പിന്നിൽ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ലേല നടപടിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതിക്ക് ഉത്തരവാദികളായിട്ടുള്ളവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സമര പരിപാടികൾ ആരംഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.