കാട്ടുപന്നി വീട്ടിൽകയറി ആക്രമിച്ചു; ഒമ്പതുകാരിക്ക് പരിക്ക്
1537649
Saturday, March 29, 2025 6:08 AM IST
കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രണമണത്തില്‍ ഒമ്പതു വയസുകാരിയുടെ കാലിനു പരിക്കേറ്റു.
കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവ് പോങ്ങുംമുകളില്‍ വീട്ടില്‍ അഹമ്മദ് കബീറിന്റെ മകള്‍ അസ്മി സുല്ത്താനയ്്ക്കാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ പരിക്കേറ്റത്.
വീട്ടുമുറ്റത്തൂകൂടി എത്തിയ കാട്ടുപന്നി വീട്ടിനുള്ളിലേക്ക് ഓടിക്കയറുകയും അസ്മി സുല്‍ത്താനയെ ആക്രമിക്കുകയുമായിരുന്നു. കാൽ പൊട്ടിയിട്ടുണ്ട്.
വീട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.