ലഹരി വ്യാപനത്തിനെതിരേ ജനകീയ പ്രതിരോധ കാമ്പയിനു തുടക്കമിട്ട് വ്യാപാരി സമൂഹം
1537647
Saturday, March 29, 2025 6:08 AM IST
അഞ്ചല്‍ : അഞ്ചലില്‍ ഉള്‍പ്പടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ അഞ്ചലിലെ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ കാമ്പയിനു തുടക്കമായി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിരോധ കാമ്പയിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിയോടെയാണ് തുടക്കമായത്.
പൊതുസമ്മേളനം അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗ് അഞ്ചൽ യൂണിറ്റ് പ്രസിഡന്റ് അസ്ലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോധവത്കരണവുമായി എക്സൈസ്, പോലീസ് സേനയിലെ പ്രമുഖരും എത്തിച്ചേര്‍ന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, അഡ്വ.ജോജോ കെ. ഏബ്രഹാം, ഇടമുളക്കൽ ഗോപാലകൃഷ്ണൻ, സുശീലൻ നായർ, ജോസ് ബാലരമ, ബീന സോദരൻ, വിനോദ് , ജോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.