കൊട്ടാരക്കര സെന്റ് മൈക്കിൾ ദേവാലയത്തിൽ പീഡാനുഭവധ്യാനവും യൂത്ത് ക്രോസ് പ്രയാണവും
1537646
Saturday, March 29, 2025 6:08 AM IST
കൊട്ടാരക്കര : സെന്റ് മൈക്കിൾ ദേവാലയത്തിൽ ഇന്നും നാളെയും പീഡാനുഭവ ധ്യാനവും ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും കുരിശിന്റെ വണക്കവും നടക്കും.
ഇന്ന് വൈകുന്നേരം 5.30ന് പുനലൂർ രൂപത വികാരി സെബാസ്റ്റ്യൻ വാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും. പുനലൂർ രൂപത കെസിവൈഎം ഡയറക്ടർ ഫാ. ബിബിൻ സെബാസ്റ്റ്യൻ വചന സന്ദേശവും തുടർന്ന് ആരാധനയും നടക്കും.നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് കുരിശിന്റെ വഴിയും വൈകുന്നേരം 4 ന് ഫൊറോനാ വികാരി റവ.ഡോ.ക്രിസ്റ്റി ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും മയിലാടും പൊയ്ക സെന്റ് ജോസഫ് ദേവാലയ വികാരി റവ.ഫാദർ സ്റ്റീഫൻ തോമസ് വചന സന്ദേശവും നൽകും.
ദിവ്യബലിക്കും മറ്റ് കർമ്മങ്ങൾക്കും ഫൊറോനയിലെ എല്ലാ വൈദികരും യുവജനങ്ങളും അല്മായ സഹോദരങ്ങളും പങ്കെടുക്കുമെന്ന് സെന്റ് മൈക്കിൾസ് ഇടവകവികാരി ഫാ. വിനീത് ബെനഡിക്ട്, സെക്രട്ടറി ഡെസ്മണ്ട് ഫെർണാണ്ടസ്, ട്രഷറർ നിക്സൺ ഫ്രാങ്ക്ളിൻ എന്നിവർ അറിയിച്ചു.