ശ്രീഭൂതനാഥക്ഷേത്രത്തിൽ ചന്ദ്ര പൊങ്കാല
1537361
Friday, March 28, 2025 6:27 AM IST
ചാത്തന്നൂർ: ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിൽ ജനുവരി 14 മുതൽനടന്നു വരുന്ന തോറ്റംപാട്ട് ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് അർധരാത്രിയിൽ ചന്ദ്ര പൊങ്കാല നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന അർധരാത്രിയിലെ പൊങ്കാല സമർപ്പണം അത്യപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണുള്ളത്.
ചന്ദ്ര പൊങ്കാലയുടെ ഭാഗമായി രാവിലെ 8 -ന് ദേവീ ഭാഗവത പാരായണം, രാത്രി 7 ന് തായമ്പക,8.30 ന് ദക്ഷയാഗം മേജർ സെറ്റ് കഥകളി, 12-ന് ചന്ദ്ര പൊങ്കാല, തുടർന്ന് വിളക്ക്, ഗുരുസി എന്നിവ നടക്കും. 30-ന് രാത്രി 7-ന് കൈ കൊട്ടിക്കളി, 7 -45 ന് തിരുവാതിര 31-ന് വൈകിട്ട് 6.30-ന് കൈ കൊട്ടിക്കളി, 7.30-ന് സിനിമാറ്റിക് ഡാൻസ്, ഏപ്രിൽ ഒന്നിന് വൈകിട്ട് 6.30-ന് തിരുവാതിര 7.30 ന് സിനിമാറ്റിക് ഡാൻസ് 2 ന് വൈകിട്ട് 6.30 ന് തിരുവാതിര, കൈകൊട്ടിക്കളി'7.30 ന് നൃത്തനൃത്യങ്ങൾ.