ആശ്രിത നിയമനം; തീരുമാനം പിൻവലിക്കണമെന്ന് എൻജിഒ അസോ.
1537360
Friday, March 28, 2025 6:27 AM IST
കൊല്ലം: പതിമൂന്ന് വയസിൽ താഴെയുള്ള ആശ്രിതരായ കുട്ടികൾക്ക് നിയമനം നിഷേധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.അനിൽ ബാബു ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ചു കൊണ്ടുംക്ഷാമ ബത്ത കുടിശിക കവർന്നെടുക്കുകയും, ഓഫീസ് അറ്റൻഡന്റ്്, ടൈപ്പിസ്റ്റ് തസ്തികകളിൽ കരാർ നിയമനം മാത്രമാക്കുകയും ചെയ്ത ഉത്തരവുകളിൽ പ്രതിഷേധിച്ചും എൻജിഒ അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്. ഉല്ലാസ് അധ്യക്ഷത വഹിച്ചു. അർത്തിയിൽ സമീർ, ഫിറോസ് വാളത്തുങ്കൽ, ബിനു കോട്ടാത്തല, എ.സൈജു അലി, എം. മനോജ്, എം.ആർ. ദിലീപ്, പൗളിൻ ജോർജ്, ഷാരോൺ അച്ചൻകുഞ്ഞ് എ. ആർ.ശ്രീഹരി എന്നിവർ പ്രസംഗിച്ചു.