ചീഫ് സെക്രട്ടറിയുടേത് ധീരമായ നിലപാട്: അഡ്വ. പി ജർമിയാസ്
1537359
Friday, March 28, 2025 6:27 AM IST
കൊല്ലം : ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിറവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ വർണ വിവേചനം തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം പുറത്തു കൊണ്ടുവരുന്ന ധീരമായ നിലപാടാണെന്ന് കെപിസിസി സെക്രട്ടറി പി. ജർമിയാസ് പറഞ്ഞു.
കറുപ്പിന് ഏഴഴക് എന്ന് വാതോരാതെ പ്രസംഗിക്കുകയും നിറത്തിന്റെ പേരിൽ വേട്ടയാടുകയും ചെയ്യുന്നത് ഉച്ചനീചത്വം തന്നെയാണ്.സംസ്ഥാനത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥയുടെ ഗതി ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂവെന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.