ഭവനരഹിതർക്ക് വീടുമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1537358
Friday, March 28, 2025 6:27 AM IST
ചാത്തന്നൂർ: ഭവനരഹിതരായവർക്ക് വീട് നൽകുന്നതിനും കാർഷിക - ക്ഷീരോത്പാദന - തൊഴിലുറപ്പ് പദ്ധതികൾക്കു മുൻ തൂക്കം നൽകിയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് എം.കെ.ശ്രീകുമാർ അധ്യക്ഷനായിരുന്നു.
45 78 45 820 രൂപ വരവും 454051 160 രൂപ ചിലവും 3794660 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.ഭവന രഹിതർ ഇല്ലാത്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ലൈഫ് പദ്ധതിക്കു 55 ലക്ഷം രൂപ. പിഎംഎ വൈ ജി പദ്ധതിക്ക് 1,32,75,000 കോടി രൂപ.
തൊഴിലുറപ്പ്, ലൈഫ് പദ്ധ തിയുമായി സംയോജിപ്പിച്ചു ഗുണഭോക്താക്കൾക്കു ഭവന നിർമാണത്തിനു സഹായം. അപേക്ഷിച്ച എല്ലാവർക്കും 100 ദിവസത്തെ തൊഴിൽ പദ്ധതിക്ക് 4 21.81 കോടി രൂപ. ചെറുകിട - ഇടത്തരം വ്യവസായ മേഖലക്ക് 20 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റ് വിഭഹവനം ചെയ്യുന്നു. ക്ഷീരോത്പാദന മേഖലയിൽ പാലിന് സബ്സിഡി, തൃണകം - വൈക്കോൽ തീറ്റപ്പുൽ വിതരണത്തിന് അഞ്ചു ലക്ഷം രൂപ.
പച്ചക്കറി കൃഷി, തരിശുകൃഷി, ഇഞ്ചി കൃഷി എന്നിവയ്ക്കായി 37.96 ലക്ഷം രൂപ എന്നതും ബജറ്റ് നിർദേശത്തിലുണ്ട്.ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പോഡിയം. ബഡ്സ് സ്കൂളുകൾക്ക് അഞ്ച് ലക്ഷം രൂപ. അങ്കണവാടി മുഖേന പോഷകാഹാര വിതരണത്തിനു 10 ലക്ഷംരൂപ. വയോജന ക്ഷേമത്തിനു 10 ലക്ഷം രൂപ. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനു 20 ലക്ഷം രൂപ.
അശരണരായ രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിക്കാൻ 30 ലക്ഷം രൂപ, സെക്കൻഡറി പാലിയേറ്റീവ് പദ്ധതിക്ക് 20 ലക്ഷം രൂപ.പട്ടികജാതി വിദ്യാർഥികൾക്ക് പഠന മുറി, ചെണ്ട ബാൻഡ് ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ, ഉപജീവനമാർഗമായി വീടിനോടു ചേർന്നു കടമുറി, ആധുനിക അടുക്കള പദ്ധതികൾക്ക് 80 ലക്ഷം രൂപ.
സ്കൂളുകൾ, പട്ടികജാതി നഗറുകളിൽ കുഴൽക്കിണർ നിർമാണം.വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് (തയ്യൽ) സബ്സിഡി. മാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ എന്നിവയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങൾ.