ആശ വർക്കർമാർക്ക് ഐക്യദാർഢ്യം: കിഴക്കേ കല്ലടയിൽ കോൺഗ്രസ് ധർണ
1537356
Friday, March 28, 2025 6:25 AM IST
കുണ്ടറ: കോൺഗ്രസ് ചിറ്റുമല, കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കിഴക്കേ കല്ലട പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടന്നു.
മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യഷത വഹിച്ചു. കോൺഗ്രസ് ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്,
യുഡിഎഫ് ചെയർമാൻ സൈമൺ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി, കെ. നകുല രാജൻ, ഗോപാലകൃഷ്ണപിള്ള, കോശി അല്കസ്, അഖിലേഷ്, പഞ്ചായത്ത് മെമ്പർമാരായ ഉമാദേവിയമ്മ, ശ്രീരാഗ് മഠത്തിൽ, വിജയമ്മ, ജലജ, മണി വൃന്ദാവൻ എന്നിവർ പ്രസംഗിച്ചു.