തൊഴിലിടങ്ങളും വീടുകളും വൃത്തിയാക്കാൻ കശുവണ്ടി തൊഴിലാളികൾ
1537355
Friday, March 28, 2025 6:25 AM IST
കൊല്ലം : നാടു വൃത്തിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ "മാലിന്യമുക്തം നവകേരളം" കാന്പയിനുമായി കൈ കോർത്ത് കശുവണ്ടി വികസന കോർപറേഷൻ. കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം രണ്ടാം നമ്പർ കിളികൊല്ലൂർ ഫാക്ടറിയിൽ കേരള കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു.
പദ്ധതിയോടനുബന്ധിച്ച് 30 ന് എല്ലാ തൊഴിലാളികളും അവരവരുടെ വീടുകളും വൃത്തിയാക്കുമെന്ന് എസ്.ജയമോഹൻ പറഞ്ഞു.കോർപറേഷൻ ഡയറക്ടർ ബോർഡംഗം ജി. ബാബു അധ്യക്ഷത വഹിച്ചു. ബി. സുജീന്ദ്രൻ, കോതേത്ത് ദാസുരൻ, ജോസ്, രാജു, പ്രൊഡക്ഷൻ മാനേജർ എ.ഗോപകുമാർ, ഫാക്ടറി മാനേജർ, ജീവനക്കാർ, തൊഴിലാളികൾ എന്നിവരും സംബന്ധിച്ചു.