ബിഷപ് ജെറോം സ്മാരക ദേശീയതല പ്രബന്ധാവതരണ മത്സരം ഇന്ന്
1537353
Friday, March 28, 2025 6:25 AM IST
കൊല്ലം: കൊല്ലം രൂപത പ്രഥമ തദ്ദേശ മെത്രാൻ ദൈവദാസൻ ബിഷപ് ജെറോമി െ ന്റ നാമധേയത്തിലുള്ള ദേശീയതല അന്തർ കലാലയ പ്രബന്ധാവതരണം ഇന്ന്. ഫാത്തിമ മാതാ നാഷണൽ കോളജിൽ കോളജ് പിടിഎയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക മാധ്യമങ്ങളും യുവാക്കളുടെ തൊഴിലവസരങ്ങളും : സാധ്യതകൾ വെല്ലുവിളികൾ' എന്ന വിഷയത്തിലുള്ള പരിപാടി മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും.
കേരള സർക്കാരി െ ന്റ കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ. വി. തോമസ് ബിഷപ് ജെറോം അനുസ്മരണപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ വിഷയാവതരണം നടത്തും.
ഫാത്തിമ കോളജി െ ന്റ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ജെറോം പിതാവ് കൊല്ലത്തി െ ന്റ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് നല്കിയ സമഗ്രസംഭാവനകൾക്കുള്ള ആദരസൂചകമായാണ് പരിപാടിയെന്ന് പ്രിൻസിപ്പൽ പ്രഫ. ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ പറഞ്ഞു.