സ്വാമി ഗുരുരത്നം ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ശാഖ വാർഷികം
1537348
Friday, March 28, 2025 6:25 AM IST
കൊട്ടാരക്കര: ശാന്തിഗിരി ആശ്രമത്തിന്റെ കൊട്ടാരക്കര ശാഖയുടെ പതിനൊന്നാം വാർഷികാഘോഷങ്ങങ്ങളുടെ ഭാഗമായി നടന്ന വാർഷിക സമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ.കെ.ഉണ്ണികൃഷ്ണൻ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരം വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്.രജ്ഞിത്ത് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു, മൈലം ഗ്രാമപഞ്ചായത്ത് അംഗം, ദീപ ശ്രീകുമാർ, ദേവിവിലാസം ഹൈന്ദവ സംഘടന പ്രസിഡന്റ് വി.സുരേഷ് കുമാർ, പ്ലാമൂട് ജമാ അത്ത് പ്രസിഡന്റ് സുബൈർ മുസലിയാർ, ഇഞ്ചക്കാട് ബഥേൽ മാർത്തോമാ ചർച്ച് തങ്കച്ചൻ ജോർജ്ജ്, ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ശാഖ ഇൻ-ചാർജ് സ്വാമി നിത്യചൈതന്യൻ,
ആശ്രമം ഉപദേശക സമിതി ഹെൽത്ത് കെയർ പേട്രൺ ഡോ.കെ.വി.വിശ്വംഭരൻ, ഫിനാൻസ് അഡൈ്വസർ രമണൻ. കെ, മുൻ ഗ്രാമപഞ്ചായത്തംഗം സന്തോഷ് ബാബു.കെ.വി, ഡോ.ശ്രീകുമാരി. എസ്, സജിത്ത് കുമാർ.ജി, മുക്ത സുരേഷ് എന്നിവർ പ്രസംഗിച്ചു.