സേവന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്കി അലയമണ്‍ പഞ്ചായത്തിന്റെ ബജറ്റ്
1537343
Friday, March 28, 2025 6:11 AM IST
അഞ്ചല്‍ : സേവന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്കി അലയമണ്‍ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
30 കോടി 47 ലക്ഷത്തി 49,820 രൂപ വരവും 30 കോടി 40 ലക്ഷത്തി 32,320 രൂപ ചിലവും 35 ലക്ഷത്തി 67,464 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പ്രമോദ് അവതരിപ്പിച്ചത്.
ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരനായി ബോധവത്കരണം ഉള്‍പ്പടെയുള്ള വിവിധങ്ങളായ പദ്ധതികള്‍ക്കായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഉത്്പാദന മേഖലയ്ക്ക് ഒരു കോടി 50 ലക്ഷത്തി 20,000 രൂപയും സേവന മേഖലയില്‍ 14 കോടി 86 ലക്ഷത്തി 20,000 രൂപയും പശ്ചാത്തല മേഖലയില്‍ 2 കോടി 99 ലക്ഷത്തി 90,320 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ലൈഫ് പാര്‍പ്പിട പദ്ധതിക്കായി രണ്ട് കോടി 83 ലക്ഷം രൂപയും, പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി പത്തുലക്ഷവും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി ലഭ്യമാക്കുന്നതിന് 21 ലക്ഷവും, വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനായി 22 ലക്ഷത്തി 97,000 രൂപയും റോഡുകളുടെ നവീകരണത്തിന് 67 ലക്ഷത്തി 51,000 രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ എം സി എഫ് നവീകരണം, തെരുവ് വിളക്ക് പരിപാലനം, പൊതു കിണറുകളുടെ നവീകരണം, ആശുപത്രികളില്‍ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനും വയോജന സംരക്ഷണത്തിനും, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, കാര്‍ഷിക മേഖലയില്‍ നൂതനമായതുള്പ്പടെ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ ഉൾക്കൊള്ളിച്ചിട്ടുള്ളത്.