ഗവ. വെൽഫയർ യുപി സ്കൂളിൽ വർണക്കൂടാരം ഉദ്ഘാടനം
1536928
Thursday, March 27, 2025 6:10 AM IST
കരുനാഗപ്പള്ളി: പടനായർകുളങ്ങര ഗവ. വെൽഫയർ യു പി സ്കൂളിൽ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വർണക്കൂടാരം നിർമിതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 നു സി.ആർ. മഹേഷ് എം എൽ എ നിർവഹിക്കും.
നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് അധ്യക്ഷനാകും. വൈസ് ചെയർ പേഴ്സൺ ഷഹ്ന നസീം എൻഡോവ്മെന്റ് വിതരണം ചെയ്യും. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ റെജി, ഡോ.പി മീന, ഇന്ദുലേഖ, ശോഭന, വാർഡ് കൗൺസിലർ ശാലിനി.കെ.രാജീവ് തുടങ്ങയവർ പ്രസംഗിക്കും.
തുടർന്ന് വാർഷികാഘോഷവും കലാപരിപാടികളും ഉണ്ടാകുമെന്ന് ഹെഡ് മാസ്റ്റർ പി. മണികണ്ഠനും എസ് എം സി ചെയർമാൻ ബിനോയ് കരിമ്പാലയിലും അറിയിച്ചു.