ചെങ്ങമനാട് വൈഎംസിഎ നേതൃശില്പശാല നടത്തി
1536927
Thursday, March 27, 2025 6:10 AM IST
കൊട്ടാരക്കര : ചെങ്ങമനാട് വൈഎംസിഎ നേതൃശില്പശാലയും അംഗങ്ങളുടെ പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും സാമൂഹിക തിന്മകൾക്കെതിരെ പോരാടുവാനും വൈഎംസിഎ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമെന്ന് അദ്ദേഹം പറഞ്ഞു. സഖറിയ റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രസിഡന്റ് കെ.കെ.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.തങ്കച്ചൻ, എൽ. ബാബു,എം.ഗീവർഗീസ്,വി. ഐ.തോമസ്, സജിൻ മാത്യു ജേക്കബ്, ജി. പാപ്പച്ചൻ,ജോസ് തോമസ്,ജോൺ മാത്യു,ആശ ബേബി,ഡെന്നീസ് ജോൺ,ജി.ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ്് പി. ജെ.ജേക്കബിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.