സത്കർമ പുരസ്കാരം സമ്മാനിച്ചു
1536911
Thursday, March 27, 2025 6:06 AM IST
കൊല്ലം: മാലിന്യസംസ്കരണ പൂർണതയ്ക്ക് പ്രഖ്യാപനങ്ങളല്ല പ്രവർത്തനങ്ങളാണ് കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നതെന്ന് മേയർ ഹണി ബഞ്ചമിൻ. സത്കർമ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സത്കർമ പുരസ്കാരം, പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും, ദേശീയ നാരീശക്തി പുരസ്കാരജേതാവുമായ കൊല്ലകയിൽ ദേവകിയമ്മക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മേയർ.
എഴുത്തുകാരനും സതേൺ റെയിൽവേയുടെ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസറുമായ എം. പി. ലിപിൻ രാജ് മുഖ്യപ്രഭാഷണം നടത്തി സുവനീർ പ്രകാശനം ചെയ്തു.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും റാങ്ക് നേടിയ മൂന്ന് വിദ്യാർഥികൾക്ക് 10,000 രൂപവീതം കാഷ് അവാർഡുകൾ സമ്മാനിച്ചു. മുതിർന്ന സത്കർമ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു.