ആശാ വർക്കർമാരെ സർക്കാർ അപമാനിക്കുന്നു: ബിന്ദുകൃഷ്ണ
1536895
Thursday, March 27, 2025 5:57 AM IST
കൊല്ലം: ആശാ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും അടിമകളെ പോലെ അപമാനിക്കുകയാണ് പിണറായി സർക്കാരെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ.
സ്ത്രീകൾ എന്ന പരിഗണന പോലും തൊഴിലാളി വർഗ പാർട്ടി എന്ന് അവകാശപ്പെടുന്ന സി പിഎമ്മും സർക്കാരും ഇവരോട് കാണിക്കാത്തത് കടുത്ത അനീതിയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് നേതൃത്വത്തിൽ കോർപറേഷൻ പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ അധ്യക്ഷത വഹിച്ചു.