കൊച്ചുകിളിക്കോട് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു
1512773
Monday, February 10, 2025 5:52 AM IST
നെടുമങ്ങാട്: രാജ്യസഭാംഗമായിരുന്ന എ.കെ. ആന്റണി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച കൊച്ചുകിളിക്കോട് നിർമിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ, കമലരാജ്,ഡെപ്യൂട്ടി റബർ പ്രോഡക്ഷൻ കമ്മീഷണർ നിർമ്മൽ കുമാർ, ട്രൈബൽ ഓഫീസർ മിനിമോൾ, ശ്രീനിവാസകുമാർ, നിയസ് , ആനപ്പാറ വിഷ്ണു എന്നിവർ പ്രസംഗിച്ച.
ു ഇതോടൊപ്പം തന്നെ സാമൂഹ്യ പഠനമുറി അടുക്കള, കരിപ്പാലം വെയ്റ്റിംഗ് ഷെഡ് എന്നിവയുടെ ഉദ്ഘാടനവും എം പി നിർവഹിച്ചു.