മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് വാർഷികവും പ്രതിഭാ സംഗമവും
1512761
Monday, February 10, 2025 5:36 AM IST
കൊട്ടാരക്കര: മാർത്തോമ കൗൺസിലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാർഷികവും പ്രതിഭാ സംഗമവും എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൽ കൊട്ടാരക്കര പുനലൂർ ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പ്രഫ. ജി. ജേക്കബ് അധ്യക്ഷത വഹിച്ചു.
റവ.ഡോ. ജോർജ് വർഗീസ്, ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ, ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു ശാമുവേൽ, റവ. മെൽവിൻ ഫിലിപ്പ് മാത്യു, ഭദ്രാസന ട്രഷറർ കെ. ജോർജ് പണിക്കർ,
അലുമിനി അസോസിയേഷൻ പ്രസിഡന്റ് ആർ.എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ റാങ്ക് ജേതാക്കളായ കെ.എം.ആശ, സൈറ മറിയം മാത്യു, ഷീജ മാത്യു എന്നിവരെ യോഗം അനുമോദിച്ചു.