ആനുകൂല്യ നിഷേധത്തിനെതിരെ ധർണയും മാർച്ചും ഇന്ന്
1512759
Monday, February 10, 2025 5:36 AM IST
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ പ്രതിഷേധ മാർച്ചും ധർണയും ഇന്ന്.
എട്ട് മാസം മുന്പ് നടപ്പാക്കേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണ നടപടി സൂചിപ്പിക്കാതെ ഏഴ് ഗഡു ക്ഷാമാശ്വാസത്തിൽ ഒരു ഗഡു മാത്രം നൽകുമെന്നുളള ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ചാണ് ധർണ.
ജില്ലയിലെ 11 കേന്ദ്രങ്ങളിൽ ധർണയും മാർച്ചും നടത്തുമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ സംസ്ഥാന -ജില്ലാ നേതാക്കൾ ധർണ ഉദ്ഘാടനം ചെയ്യും.