ലഹരിമരുന്നുമായി പിടിയില്‍
1512765
Monday, February 10, 2025 5:45 AM IST
പേരൂര്‍ക്കട: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി മുട്ടട ജംഗ്ഷനില്‍ നിന്നു രണ്ടുപേരെ പേരൂര്‍ക്കട പോലീസ് പിടികൂടി. മുട്ടത്തറ സ്വദേശി ആകാശ് (23), മുട്ടട സ്വദേശി ഗോപകുമാര്‍ (24) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.