വിദ്യാഭ്യാസത്തെ ലഹരി നശിപ്പിക്കുന്നു ജാഗ്രത പാലിക്കണം: കാന്തപുരം
1512770
Monday, February 10, 2025 5:45 AM IST
കൊല്ലം: സമീപകാലത്ത് കേരളത്തിലുണ്ടായ കുറ്റകൃത്യങ്ങളിൽ പ്രതികളായത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും ലഹരിയുടെ ഉപയോഗമാണ് അറിവിനെ ഇല്ലാതാക്കുന്നതെന്നും കാന്തപുരം എ. പി.അബൂബക്കർ മുസ്ലിയാർ. ഖാദിസിയ്യ മുപ്പതാം വാർഷിക പത്താം ബിരുദ ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം വർധിച്ചുവരികയാണ്. ആത്മീയമായ ചിന്തകൾ ഇല്ലാതെ ഉന്നത ബിരുദം മാത്രം നേടിയിട്ട് പ്രയോജനമില്ല. ഇത് തെറ്റുകൾ ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഔൻ മുഈൻ അൽ ഖദ്ദൂമി മുഖ്യാതിഥിയായി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, പി.എ. ഹൈദ്രൂസ് മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി,
മാളിയേക്കൽ സുലൈമാൻ സഖാഫി, മന്ത്രി കെ.എൻ. ബാല ഗോപാൽ, കർണാടക സ്പീക്കർ യു.ടി.ഖാദർ, എൻ.കെ.പ്രേമചന്ദ്രൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. ഇമാം നവവി അവാർഡ് കോടമ്പുഴ ബാവ മുസ്ലിയാർക്ക് ചടങ്ങിൽ കൈമാറി.