ബോഡി ബിൽഡിംഗ് മത്സരം
1512776
Monday, February 10, 2025 5:52 AM IST
പാലോട്: പാലോട് മേളയിൽ സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് മത്സരത്തിൽ മിസ്റ്റർ പാലോടായി അജിത്.
മിസിസ് പാലോടായി ബബിതയും വുമൺ ഫിസിക്കായി വിനിതയും വിജയികളായി. മേള നഗരിയിൽ പ്രധാന വേദിയിൽ സംഘടിപ്പിച്ച പുരുഷ വനിതാ വിഭാഗം മത്സരത്തിൽ നാൽപ്പതിൽ അധികം പേർ മത്സരിച്ചു.
പാലോട് മേളയും സ്പാർട്ടാ ഫിറ്റ്നസ് സ്റ്റുഡിയോയും ട്രിവാൻഡ്രം ബോഡി ബിൽഡിംഗ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.