സിദ്ധാർഥ സാഹിത്യ പുരസ്കാരം വി. ഷിനിലാലിന് സമ്മാനിച്ചു
1512767
Monday, February 10, 2025 5:45 AM IST
കൊല്ലം: പള്ളിമണ്‍ സിദ്ധാർഥ സാഹിത്യ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം വി. ഷിനിലാലിന് സാഹിത്യ നിരൂപകൻ ഡോ. കെ. പ്രസന്നരാജൻ സമ്മാനിച്ചു. 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. 25000 രൂപയും ശില്പവും അടക്കുന്നതാണ് പുരസ്കാരം. പ്രത്യേക ജൂറി പുരസ്കാരം രാജീവ് ചാത്തിനാംകുളത്തിനും ചടങ്ങിൽ സമ്മാനിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർഥ അധ്യക്ഷത വഹിച്ചു. കെ. സജീവ് കുമാർ അവാർഡു ജേതാക്കളെ പരിചയപ്പെടുത്തി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി, അഡ്വ. കെ.പി.സജിനാഥ്, ജയൻ മoത്തിൽ, ഇളവൂര്‍ ശ്രീകുമാര്‍, കെ. ഉണ്ണികൃഷ്ണന്, ആര്. ഷിബുകുമാര്‍ എന്നിവർ പങ്കെടുത്തു.
ഇതിനോടനുബന്ധിച്ച് രണ്ടു ദിവസങ്ങളായി നടന്ന സാഹിത്യ ക്യാമ്പ് സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത 35 പേര് ക്യാമ്പില്‍ പങ്കെടുത്തു.