എസ്എൻവി സ്കൂളിൽ വാർഷികം നടത്തി
1512456
Sunday, February 9, 2025 5:59 AM IST
പരവൂർ: എസ്എൻവി ഗേൾസ് ഹൈസ്കൂളിന്റെ 101-ാ മത് -വാർഷിക ആഘോഷവും എൻഡോവ്മെന്റ് വിതരണവും പരവൂർ എസ്എൻവി സമാജം ഓഡിറ്റോറിയത്തിൽ നടത്തി. സ്കൂൾ മാനേജർ എസ്. സാജൻ അധ്യക്ഷനായി. ഉജ്ജ്വല ബാല്യം 2025 പുരസ്കാര ജേതാക്കളായ കുമാരി അനന്യ. എസ്. സുഭാഷും കുമാരി. ശ്രുതി സാന്ദ്രയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പരവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക, കൊല്ലം എസ്എൻ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. ജിഷ, സമാജം സെക്രട്ടറി ചിത്രാംഗദൻ, പിടിഎ പ്രസിഡന്റ് അശോക് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. പ്രീത, അജിതകുമാരി, ബേബി ശോഭ, സിനി , കർമ്മ രാജേന്ദ്രൻ, ജയന ജെ .പ്രകാശ്, ബിന്ദു എന്നിവർ പ്രസംഗിച്ചു.