ജനതാദൾ-എസ് കോവളം മണ്ഡലം സമ്മേളനം
1512778
Monday, February 10, 2025 5:52 AM IST
വിഴിഞ്ഞം : ജനതാദൾ-എസ് കോവളം മണ്ഡലം സമ്മേളനം പത്തൊൻപതിന് വിഴിഞ്ഞം ആർച്ചന ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യം ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കും. കൊല്ലൻ കോട് രവീന്ദ്രൻ നായർ സാബു ജോർജ്. എസ്. ഫിറോസ്ലാൽ, കരുംകുളം വിജയകുമാർ, ഡി.ആ.ർ സെലിൻ സജീർ രാജകുമാരി, തെന്നൂർക്കോണം രാജേന്ദ്രൻ, ടി.എ. ചന്ദ്ര മോഹൻ, കൗൺസിലർ സിന്ധു വിജയൻ എന്നിവർ പ്രസംഗിക്കും.