കടയ്ക്കലിൽ ഭാര്യയെ കുത്തിപ്പരിക്കേല്പിച്ച ആൾ അറസ്റ്റിൽ
1512758
Monday, February 10, 2025 5:36 AM IST
കൊല്ലം: കടയ്ക്കലിൽ ഭാര്യയെ കുത്തിപ്പരിക്കേല്പിച്ചയാൾ പോലീസ് പിടിയിലായി. ഇളമ്പഴന്നൂർ കുന്നുംപുറത്ത് ലൈല മൻസിൽ തസ്നിയെ (38) കുത്തി പരിക്കേല്പിച്ച ഭർത്താവ് അഞ്ചൽ കൈപ്പള്ളിമുക്ക് എ.ആർ. മൻസിൽ റിയാസ് (41) ആണ് അറസ്റ്റിലായത്. റിയാസിനെതിരെ വധശ്രമകേസാണ് കടയ്ക്കൽ പോലീസ് ചുമത്തിയിട്ടുള്ളത്.
റിയാസിന്റെ സംശയരോഗത്തെ തുടർന്ന് മൂന്നു വർഷമായി ഇരുവരും വേറിട്ട് താമസിച്ചു വരികയാണ്. കുട്ടികളെ കാണാൻ റിയാസ് ഇളമ്പഴന്നൂരിലെ ഭാര്യ വീട്ടിൽ ഇടയ്ക്ക് വരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ ഭാര്യാ വീട്ടിൽ മദ്യപിച്ചെത്തിയ റിയാസ് വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന തസ്നിയെ കുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച തസ്നിയുടെ അമ്മയുടെ കൈയ്ക്കും പരിക്കേറ്റു. തസ്നിയുടെ വയറിലും മുതുകിലും കൈയിലുമാണ് കുത്തേറ്റത്.