അപകടങ്ങള്‍ തുടർകഥ; ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന കാട് വെട്ടിതെളിച്ച് വിദ്യാർഥികൾ
1512772
Monday, February 10, 2025 5:45 AM IST
വെള്ളറട: ആനപ്പാറ ആറാട്ടുകുഴി പൂവന്‍കുഴി വളവില്‍ ദിവസങ്ങല്‍ക്ക് മുമ്പ് നടന്ന വലിയൊരു അപകടത്തിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് വെള്ളറട വിപിഎംഎച്ച്എസ്എസിലെ സംഗീത് സന്തോഷിനെയും കൂട്ടുകാരെയും ഇങ്ങിനെ ചിന്തിപ്പിച്ചത്. അപകടത്തിനു കാരണം വലിയ വളവിൽ വളർന്ന് നിൽക്കുന്ന കുറ്റിച്ചെടികളാണെന്ന് മനസിലാക്കിയ ഇവർ കാട് വെട്ടിതെളിക്കുകയായിരുന്നു.
വിപിഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അശ്വിന്, അനന്തു, ജിത്തു, പാറശാല ജി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീനന്ദന് എന്നിവര്കീടി ചേര്‍ന്ന് 100 മീറ്ററോളം ഉള്ള കാഴ്ച മറക്കുന്ന കുറ്റിച്ചെടികളാണ് വെട്ടിക്കളഞ്ഞത്.