സർക്കാരുകൾ പരിസ്ഥിതി സംരക്ഷിക്കണം: പി. ജർമിയാസ്
1512764
Monday, February 10, 2025 5:45 AM IST
കൊല്ലം: എലപ്പള്ളിയിലെ മദ്യനിർമാണശാലയും കേന്ദ്രസർക്കാർ ടെൻഡർ ക്ഷണിച്ച കടൽ മണൽ ഖനനവും പരിസ്ഥിതിയെ തകർക്കുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.പി. ജർമിയാസ്.
ശാസ്ത്രവേദി കൊല്ലം ജില്ലാ കൺവൻഷനും മഹാത്മാഗാന്ധി സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടൽ മണൽ ഖനനവും മദ്യനിർമാണ കമ്പനിയും വരുത്തുന്ന പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ ശാസ്ത്ര വേദി സംസ്ഥാന കമ്മിറ്റി പഠന സംഘത്തെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ ശൂരനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിമലൻ, ഗോപിനാഥ് മഠത്തിൽ, പി.എസ്. അനുതാജ്, സജീവ് പരിശവിള, ജി.ബിജു, രേഖ ഉല്ലാസ്, ടി.ജി. തോമസ്, സുവർണകുമാരി ഷജീല, അബ്ദുൽ സത്താർ, ബാബു, ഡോക്ടർ യൂസഫ് ചേലപ്പള്ളി, വിനയകുമാർ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, പി.എസ്. അദ്വാനി, കല്ലുവാതുക്കൽ അജയകുമാർ, അഷറഫ് വടക്കേവിള തുടങ്ങിയവർ പ്രസംഗിച്ചു.