പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നു
1512779
Monday, February 10, 2025 5:52 AM IST
നെടുമങ്ങാട്: നഗരസഭയിലെ മുഖവൂർ വാർഡിലെ തൊണ്ടിക്കര പ്രദേശത്തെ പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകാൻ തുടങ്ങിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. നാട്ടുകാർ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാൻ വാട്ടർ അഥോറിറ്റി തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട് .
ജിഐ പൈപ്പിന്റെ താഴ്ഭാഗം ദ്രവിച്ച് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. വേനൽ കാലമായതോടെ കിണർ വറ്റിയതിനെ തുടർന്ന് തൊണ്ടിക്കര യിലെ നിവാസികൾ ആശ്രയിക്കുന്ന പൊതു പൈപ്പാണിത്.
കഴിഞ്ഞ 12 വർഷം മുമ്പ് മുനിസിപ്പാലിറ്റിയുടെ വാർഷിക ഫണ്ട് നൽകിയാണ് വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചത്. എത്രയും വേഗം പൈപ്പ് ലൈൻ ചോർച്ച ഒഴിവാക്കി കുടിവെള്ളക്ഷാമം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.