പതിനൊന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് അറസ്റ്റിൽ
1512768
Monday, February 10, 2025 5:45 AM IST
വെള്ളറട: 11 വയസുകാരിയെ പീഡനത്തിനിരയാക്കിയ പോക്സോ കേസില്‍ രണ്ടാനച്ഛന് അറസ്റ്റിലായി. പത്തനംതിട്ട മല്ലപുഴശേരി കോഴംചേരി സ്വദേശി സുനില്‍കുമാര്‍(45) നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
അഞ്ചുവര്‍ഷം മുന്‍പാണ് വെള്ളറട സ്വദേശിനിയായ യുവതി പ്രതിയായ പത്തനംതിട്ട സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകളെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്. ചൈല്‍ഡ് ലൈന്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.