കാട്ടാക്കടയിൽ നിരവധി പദ്ധതികൾക്ക് തുക
1512457
Sunday, February 9, 2025 5:59 AM IST
കാട്ടാക്കട: സംസ്ഥാന ബജറ്റിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിരവധി പദ്ധതികൾക്ക് തുക വകയിരുത്തി.കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് വെള്ളമാനൂർക്കോണംതൂങ്ങാംപാറ റോഡ് നിർമാണം 180 ലക്ഷം, പ്ലാവൂർ ഹൈസ്കൂളിന് കളിസ്ഥലം വാങ്ങുന്നതിന് 50 ലക്ഷം, കിള്ളി തുരുമ്പാട് കട്ടയ്ക്കോട് റോഡ് നിർമാണം 190 ലക്ഷം, വിളപ്പിൽ ബഡ്സ് സ്കൂളിന് കെട്ടിട നിർമാണം 70 ലക്ഷം.
പള്ളിച്ചൽ-പൂങ്കോട് വാർഡിൽ മിനി കമ്യൂണിറ്റി ഹാൾ നിർമാണം 100 ലക്ഷം, താന്നിമൂട് ശാസ്താംപാറവിളപ്പിൽശാല റോഡും, ശാസ്താംപാറ മണലി റോഡും നിർമാണം 425 ലക്ഷം. വിളപ്പിൽ പഞ്ചായത്തിൽ പൊറ്റയിൽ വാർഡിൽ കൊച്ചുപൊറ്റഅയണിയോട്പേവറത്തല തലപ്പാൻകോട് റോഡ് നിർമാണം 60 ലക്ഷം.
, കാട്ടാക്കട പഞ്ചായത്ത് പൊന്നറ സ്മാരക ടൗൺ ഹാളിന്റെ രണ്ടാംഘട്ടം നിർമാണം 200 ലക്ഷം, മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട് പാലം ഉൾപ്പെടെ പുനർനിർമിക്കുന്നതിനും, വിളപ്പിൽ പോളിടെക്നിക്കിന് കെട്ടിടം, സ്കൂളിന് മന്ദിരം നിർമാണം തുടങ്ങിയിട്ടുള്ള പദ്ധതികൾ ബജറ്റിലുണ്ട്. തുറന്നജയിൽ പരിസരത്ത് ഡയറിഫാം സ്ഥാപിക്കുന്നതിന് 10 ലക്ഷം വകയിരുത്തി.