അലയമൺ മണ്ഡലത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
1512754
Monday, February 10, 2025 5:36 AM IST
കുളത്തുപ്പുഴ: അലയമൺ മണ്ഡലത്തിലെ ചണ്ണപ്പേട്ടയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. പി.ജെ. ജോൺ പതാക ഉയർത്തി. പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സി.ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിനു ജോൺ അധ്യക്ഷ വഹിച്ചു.
വൃക്ഷതൈ നടീൽ ചാക്കോച്ചൻ പച്ചയിൽ നിർവഹിച്ചു. ബിനു. സി. ചാക്കോ, കെ.ജി. സാബു, മണ്ഡലം പ്രസിഡന്റ് എം.എം. സാദിക് എന്നിവർ മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. പ്രതിഭകളെ എച്ച്.സുനിൽ ദത്ത് അനുമോദിച്ചു.
ഐഎൻടിയുസി പുനലൂർ റീജണൽ കമ്മിറ്റി പ്രസിഡന്റ് സാബു ഏബ്രഹാം, ചാർളി കോലത്ത്, ജേക്കബ് മാത്യു, ബേസിൽ ഉമ്മൻ ജോർജ്, ഷൈലാ ഇടിക്കുള, അജാസ് ചണ്ണപ്പേട്ട, വിൻസന്റ് കെ. ഹംസ, ജോസ് കളീലിൽ, എബി വർഗീസ്, അനിൽ ലുക്ക് എന്നിവർ പ്രസംഗിച്ചു.