ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം നാളെ
1512769
Monday, February 10, 2025 5:45 AM IST
കൊട്ടിയം: ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നാളെ നടക്കും. ക്ഷേത്രം തന്ത്രി ജി.എല്‍. വിഷ്ണുദത്ത് നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ക്ഷേത്രത്തിലെ സാധാരണ ചടങ്ങുകള്‍ക്കു പുറമേ രാവിലെ 5.15 ന് അഷ്ടാഭിഷേകം, പഞ്ചാമൃതാഭിഷേകം, 5.30 ന് ഗണപതിഹോമം, ആറിന് തങ്കഅങ്കി ചാര്‍ത്ത്, 6.45 ന് സോപാന സംഗീതം, ഏഴിന് ഭാഗവതപാരായണം. തുടര്‍ന്ന് 7.30 ന് ക്ഷേത്രത്തില്‍ നിന്നുള്ള കാവടിയെഴുന്നള്ളത്ത് പുറപ്പെടും.
വിവിധ കരക്കാരുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കാവടിഘോഷയാത്രകള്‍ നിശ്ചിത വഴികളിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിലെത്തിച്ചേരും. 10.30 മുതല്‍ മഹാപ്രസാദ ഊട്ട്, 11.45 ന് കാവടി അഭിഷേകം, വൈകുന്നേരം 6.30 ന് ദീപാരാധനയും ദീപക്കാഴ്ചയും, ഏഴിന് പുഷ്പാഭിഷേകം, തുടര്‍ന്ന് അഷ്ടപദി ഭജന എന്നിവയോടെ തൈപ്പൂയ മഹോത്സവം സമാപിക്കും.
തൈപ്പൂയ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അറിയിച്ചു.