ഫാത്തിമ മാതാ കോളജിൽ പൂർവവിദ്യാർഥി സംഗമം 15 ന്
1512755
Monday, February 10, 2025 5:36 AM IST
കൊല്ലം: ഫാത്തിമാ മാതാ നാഷണൽ കോളജ് 1964-67 കാലയളവിലെ ബിരുദ വിദ്യാർഥികളുടെ സംഗമം 15 ന്. രാവിലെ 10 ന് കോളജ് കവാടത്തിൽ പുഷ്പാർച്ചനക്കുശേഷം ആശ്രാമം മൈതാനത്തിനടുത്തുള്ള അക്വാലാന്റിൽ (യാത്രി നിവാസ്) സമ്മേളിക്കും.
1967 ൽ കോളജ് പഠനം പൂർത്തിയാക്കിയവർ 57 വർഷത്തിനുശേഷമാണ് സമ്മേളിക്കുന്നത്. എണ്‍പത് വയസിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്ന മിക്കവരും മുത്തച്ഛൻമാരും മുത്തശിമാരുമാണ്.
പ്രഗത്ഭരായ കോളജ് പ്രഫസർമാരായും, ഡോക്ടർമാരായും, അഭിഭാഷകരായും, വ്യവസായികളായും, ചാർട്ടേർഡ് അക്കൗണ്ടന്റുമാരായും വിവധ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചവരാണ് ഇവരിൽ പലരും.
സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എഫ്. ആന്റണി ( മൊബൈൽ 9447096098), പ്രഫ. എസ്. വർഗീസ് (മൊബൈൽ 9447032147) എന്നീ നന്പറുകളിൽ ബന്ധപ്പെടണം.