ടയർ പൊട്ടിത്തെറിച്ച് പരിക്കേറ്റു
1512775
Monday, February 10, 2025 5:52 AM IST
വിതുര: ടയർ പൊട്ടിത്തെറിച്ച് കാർ അപകടത്തിൽപ്പെട്ടു. പൊന്മുടിയിൽ എത്തിയ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കന്യാകുമാരി തുത്തൂർ സ്വദേശികളായ സുഭാൻഷി(34),ജിബിന(30 ), അഡ് വിക്ക് പ്രതാപ് (7). ബ്രേസ്ലിൻ(37) എന്നിവർക്കാണ് പരിക്കേറ്റത്.
പൊന്മുടി സന്ദർശിച്ച ശേഷം തിരിച്ചു വരുന്ന വഴി ഗോൾഡൻവാലിക്കു സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന സിഫ്റ്റ് കാറിന്റ് ടയർ പൊട്ടിത്തെറിക്കുകയിരുന്നു. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിലും ഏഴ് വയസുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.