ജനകീയ ആസൂത്രണ വാർഷിക പദ്ധതി: പേരയത്ത് കട്ടിൽ വിതരണം ചെയ്തു
1512762
Monday, February 10, 2025 5:36 AM IST
കുണ്ടറ: പേരയം പഞ്ചായത്ത് ജനകീയ ആസൂത്രണ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാൻഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.ഷേർളി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ആലിസ് ഷാജി, പി. രമേശ് കുമാർ, ഐസിടിഎസ് സൂപ്പർവൈസർ മേരിലത എന്നിവർ പ്രസംഗിച്ചു.