സമുദ്ര സാംസ്കാരിക കേന്ദ്രം അംഗത്വ വിതരണം തുടങ്ങി
1512756
Monday, February 10, 2025 5:36 AM IST
കല്ലുവാതുക്കൽ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയ സമുദ്ര സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ നിർവഹിച്ചു.
സമുദ്ര സാംസ്കാരിക കേന്ദ്രത്തിന്റെ അംഗത്വ വിതരണംകവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമുദ്ര സാംസ്കാരിക കേന്ദ്രം രക്ഷാധികാരി എൻ. ജയചന്ദ്രൻ സമുദ്ര സാംസ്കാരിക കേന്ദ്രത്തിന്റെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് നേടിയ എസ്. ജാനകി ശങ്കറിന് സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹാദരവ് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ദേവി അധ്യക്ഷത വഹിച്ചു. സമുദ്ര സാംസ്കാരിക കേന്ദ്രം ചെയർമാൻ പ്ലാക്കാട് ശ്രീകുമാർ, സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റൂവൽ സിംഗ്, പ്രഫ. ചിറക്കര സലിംകുമാർ, ഡോ. ആർ. ജയചന്ദ്രൻ, എസ്.ആർ. മണികണ്ഠൻ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, തട്ടാമല മധു, എൻ. ശ്രീകണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.