വിദ്യാർഥി സമൂഹം ധാർമിക മൂല്യമുള്ളവരാകണം : സിറ്റി പോലീസ് കമ്മീഷണർ
1497389
Wednesday, January 22, 2025 6:44 AM IST
കൊല്ലം :വിദ്യാർഥി സമൂഹം ധാർമികമൂല്യമുള്ളവരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായി തീരണമെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ .തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ഫെയർവെൽ സെറിമണി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സിറ്റിപോലീസ് കമ്മിഷണർ.
മറ്റുള്ളവർക്കായി കരുതലുള്ളവരുംഅനുകമ്പയുള്ളവരുമായി തീരുമ്പോൾ നാം ഒരിക്കലും ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടില്ല. പാവപ്പെട്ടവരുടെയും നിരാലംബരുടെയും മുഖമായും സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്നവരായും വിദ്യാർഥി സമൂഹം തീരണമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
സ്കൂൾ പൂർവ വിദ്യാർഥിയും ബിബിസിറിപ്പോർട്ടറുമായ ബാലകൃഷ്ണൻബാലഗോപാൽ ഗ്രാഡ്യുവേഷൻസ്പീച്ച് നടത്തി.തന്റെ അക്കാദമിക് കരിയറിലെ പ്രയാണവും നേട്ടങ്ങളും വിവരിച്ചത് വിദ്യാർഥികൾക്ക് പ്രചോദനമായി.
പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. ജൂനിയർ സെക്ഷൻ പ്രിൻസിപ്പൽ ഡോണാ ജോയി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. വൈസ്. പ്രിൻസിപ്പൽ ജസ്റ്റീന ജോൺസൻ 2024-25 അക്കാദമിക് വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാർഥി പ്രതിനിധി ആനി ഷിബു ചിറ്റിലപ്പള്ളി ഫെയർവെൽ സന്ദേശവും വിദ്യാർഥി പ്രതിനിധികളായ അയന എസ്.കുമാർ, റഫേൽ റ്റെറൻസ് ഫെർണാണ്ടസ് എന്നിവർ മറുപടി പ്രസംഗങ്ങളും നടത്തി.കാന്റിൽ ലൈറ്റ് സെറിമണിയും മൊമേന്റോ വിതരണവും പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി നിർവഹിച്ചു.