ഡോ. ഏബ്രഹാം തലോത്തിൽ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ മെന്റർ
1497078
Tuesday, January 21, 2025 6:06 AM IST
ശാസ്താംകോട്ട: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നതിന് പാട്രൺ ആൻഡ് മെന്റർ വിഭാഗത്തിൽ പ്രത്യേക ക്ഷണിതാവായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ.ജി. ഏബ്രഹാം തലോത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ്ന്യുസ് നടത്തുന്ന പ്രൗഡ് ടു ബി ആൻ ഇന്ത്യൻ 2025 പ്രൊജക്ടിന്റെ ഭാഗമായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. സംഘത്തിനൊപ്പം അദ്ദേഹം ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിക്കും.