വിശപ്പുരഹിത വാളകത്തിന് ഒരു വയസ്
1497390
Wednesday, January 22, 2025 6:44 AM IST
കൊട്ടാരക്കര: വാളകം തേജസ് ഹോം നഴ്സിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാളകത്തെ വിശക്കുന്ന സാധുക്കൾക്കായി നടപ്പാക്കിയ വിശപ്പുരഹിത വാളകം പദ്ധതി ഒരു വർഷം പിന്നിട്ടു.
കഴിഞ്ഞ ഒരു വർഷമായി സൂന്മനസുകളുടെ സഹായത്താൽ മുടക്കം കൂടാതെ ഇതു വരെ 7000 ത്തിലധികം ഭക്ഷണ പൊതികൾ വിതരണം നടത്തി . വിജയകരമായ "വിശപ്പ് രഹിത വാളകം " പദ്ധതിയുടെ ഒരു വർഷം പൂർത്തികരണ ഭാഗമായ് ബിരിയാണി വിതരണവും വാർഷികവും നടത്തി.
തേജസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അലക്സ് മാമ്പുഴയുടെഅധ്യക്ഷതയിൽ നടന്ന വാർഷികയോഗംവാളകംമാർത്തോമവലിയപള്ളി വികാരി ഫാ.സോണിഫിലിപ്പ് ഉദ്ഘാടനം ചെയ്തു .വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് വലിയ കാര്യമാണ്. പലരും പട്ടിണി കിടക്കേണ്ടി വരുന്നത്തിന് ഒരു പരിധിവരെ സമുഹത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ഒരാളിന്റെ വിശപ്പകറ്റാൻ കഴിഞ്ഞാൽ അത് വലിയ സന്തോഷമാണ്. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി , ജെയിംസ് പ്ലാവിള , ബേബി കുട്ടി , ബീനാ മന്ന, കെ.ജി.ജോൺസൻ, ബിനു മാത്യു,പി .ഒ .ചെറിയാൻ ,ബെൻസി റെജി,കെ.എം.റെജി , സിനി ജോസ്,ജോയിചരുവിള ,അരുൺലാൽ, ആശ വർക്കർ സുലേഖ രാജൻ,എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യപ്രവർത്തകനായ ഡോ. രാജു കെ ബേബി , എബിൻ അലക്സ് മുള്ളിയിൽ എന്നിവരെ ആദരിച്ചു.